അമ്മ മകനില്‍ തന്‍ ജീവന്‍ തേടുന്നു
മകന്‍ ജീവതത്തിന്‍ അര്‍ത്ഥം  തേടുന്നു
പ്രണയം ബന്ധത്തിന്‍ ആഴം തേടുന്നു
കുടുംബം അതിന്‍ പൊരുള്‍ തേടുന്നു
മരണം അതിന്‍ അടുത്ത ഇര തേടുന്നു
ദൈവം ആത്മാവിന്‍ പവിത്രത തേടുന്നു
തേടി അലയുന്നു ഞാനും ഈ ബ്രഹ്മരഹസ്യം

Advertisements

ഗ്രീഷ്മത്തിന്‍ തൊട്ടു തലോടലേറ്റു
തളര്‍ന്നു മയങ്ങുമടവിയെക്കാണ്‍കെ
നീ നനച്ചു വളര്‍ത്തിയോരാ  വനജ്യോത്സ്ന
മൊട്ടിട്ടു നില്പ്പതു കാണ്‍കെ

നിനക്കേറ്റം പ്രിയമാവു തന്‍ കന്നിക്കുരുന്നിനെ
തോളേറ്റി  ചിരിപ്പതു കാണ്‍കെ
ഞാനെന്‍  അഴലിന്‍  കറുപ്പ് വസ്ത്രമെടുത്തണിഞ്ഞു
ഇന്ന് നിന്നസാന്നിധ്യത്തില്‍ പഴയപോല്‍
കോകി പാടും കേകി നൃത്തം ചെയ്യും..

ഞാന്‍  മാത്രം നീയെന്നെ ചാര്‍ത്തിച്ചോരീ
വിരഹത്തിന്‍ താലിയെത്തഴുകി…
ദൂരെ നിനക്കായ് മൂകമായ് ആശംസകള്‍
ദിനരാത്രങ്ങളുടെ മണിത്തേരില്‍
ഭദ്രമായ്‌ക്കൊടുത്തയക്കും

മോഹത്തിന്‍ നീര്‍ച്ചുഴിയില്‍പ്പെട്ടു
വട്ടം കരങ്ങുന്നോരെന്‍ വിഹ്വല –
മാനസത്തെ നേരെ നയിക്കാനാവതും
പണിപ്പെട്ടു ഞാന്‍ തളരവെ..

നിന്‍ തേജോമയമാം    മുഖകമലമെന്‍
മനോമുകുരത്തില്‍ ദര്‍ശിച്ചു ഞാന്‍
നിര്‍വൃതിക്കൊള്ളവേ …
മനസിന്‍ മൌനനിമന്ത്രണം ഞാനതി –
ശ്രദ്ധയോടെ ശ്രവിക്കുന്നു..
നിന്‍ നാമ പഞാക്ഷരിയെന്‍
നാവിലുദിക്കുന്നു. …

വൃന്ദാവനത്തിലെ രാധയെപ്പോല്‍
ഞാനുമീ നദീതീരത്ത് നിന്‍
ഓര്‍മകളില്‍ ജീവിക്കവേ
ഏതോ നിമിഷത്തില്‍ ഞാനും
അഹല്യയെപ്പോല്‍ കല്പ്രതിമയായ്

ശാപമോക്ഷമേകാനെന്‍ രാമനായ്
നീയെത്തുംവരേക്കീയിരുള്‍കൂടാര-
ത്തിലൊട്ടു  മയങ്ങട്ടെ ഞാന്‍

മനസിന്‍റെ നീല മേലാപ്പിനുള്ളിലാരും
കാണാതെ ഞാന്‍ കാത്തുവെച്ചൊരെന്‍
ആദ്യാനുരാഗ മയില്‍‌പീലി
ആരെയോ തേടും പോലെയകലേക്ക്
പറന്നതും നോക്കി; ശുന്യമായ
മനസിനെ മൌനത്തിന്‍ വാല്മീകത്തില്‍
ബന്ദിച്ചു ഞാന്‍ ഏകയായി ..
ഇന്നും നിന്‍ കാലൊച്ച കാതോര്‍ത്തിരുപ്പു…

ഇരുള്‍ പുതപ്പുപോലെന്‍റെ   ജീവനെ
പൊതിയുമീയഴലിന്‍റെ  മഞ്ഞുരുക്കാന്‍
നെഞ്ഞിലാഹ്ലാദ കൌമുദി നിറക്കുവാന്‍…
എന്നരിലെന്നു നീയെത്തുമെന്നോരോ
നിമിഷമെണ്ണിക്കഴിയുന്നു ഞാന്‍ സഖി..

ജീവിത കാഠിന്യക്കാറ്റ് ഏറ്റു    നിന്‍
മുഖം കരിവാളിച്ചിരിക്കിലും,ഒരു പുഞ്ഞിരിയാല്‍
അതെല്ലാമൊളിക്കുവാനേറെ  വിഫലശ്രമം
ഞാന്‍ കണ്ടില്ലെന്നു നടിച്ചു…

ഇന്നും നിന്നെ കാണുമ്പോള്‍ നിങ്കരതിലൊരു
കുഞ്ഞു മയില്‍ പീലിയൊളിപ്പിച്ചെന്നെ
കൊതിപ്പിക്കുമാ പഴയ കുട്ടിക്കാലത്തേ-
ക്കെന്‍  മനം കുതിക്കും

കാലമാം കാറ്റെറ്റു പാറിപ്പറക്കുമീ  ജീവിത –
താളുകള്‍ പെറുക്കിക്കൂട്ടി  നിന്നഴല്‍നൂലാല്‍
കുട്ടിക്കെട്ടുവാന്‍ ഞാന്‍ വെറുതെ ശ്രമിക്കുന്നു

ഭുമിതന്‍ കണ്ണീര്‍ പുഴയായോഴുകി എന്നും
തന്‍ സഖിയാമാക്കടലില്‍ ചേരാന്‍
അതുപോലെയാകാശ ദുഖമൊരു മഴത്തുള്ളിയായ്
തന്‍ സഖിയാമാ ഭുമിയില്‍ ചേരുന്നു..

അതുപോലെ നിന്നെ കുറിച്ചുള്ളോരെന്‍
ദുഃഖങ്ങള്‍ നീയറിയാതെയെന്നെ പൊള്ളിക്കുന്നു

മറ്റുള്ളോര്‍ക്കെന്നും നീയൊരു താന്‍പോരിമ
കാട്ടുമൊരു പ്രശ്നക്കാരി ;

നിന്നിലാര്‍ക്കുമറിയാത്തൊരു അഴലിന്‍റെ
ആകാശത്തിന്നാഴമാത്തിന്നാഴമാരെയും
കാട്ടാതെത്ര പണിപ്പെട്ടു നീ..
കാറ്റിലൊഴുകി വരുമപ്പുപ്പന്‍ താടിപോല്‍
കലാലയത്തില്‍  ഒഴുകി  നിന്‍
ജീവിത നൌക ഒപ്പ്മീ ഞാനും  …

വിജയത്തിന്‍ പടിക്കെട്ടുകള്‍ ഒന്നൊന്നായ്
നീ കടന്നു മുന്നേറുമ്പോള്‍ കണ്ടു ഞാന്‍
എത്ര സന്തോഷിച്ചുവെന്നോ  ..

നിനക്ക് പെട്ടെന്നൊരു നാളെന്തു
പറ്റിയെന്നറിയില്ല ഞാന്‍
അത്യാഹിതവിഭാഗതിന്‍ മുന്നില്‍

അക്ഷമയോടെ നിനക്കായ് കാത്തിരുന്നു..
പഴയ പോലെന്‍ മുന്നിലെത്തി നീ
കുസൃതി കാട്ടുന്നതും കാത്തു..

ഭിഷഗ്വരന്മാരാല്‍ തുന്നിക്കെട്ടിയ
നിന്‍ ശിരസ്സിലെക്കൊന്നു നോക്കാനേ
എനിക്ക് കഴിയുമായിരുന്നുള്ളൂ..

ആരെയും തിരിച്ചറിയാതെ പലവിധ
കുഴലുകളാല്‍  ബന്ധിതയായ് നീ
മയങ്ങവേ. നീയുണരുമ്പോള്‍
സമ്മാനിക്കാനൊരു മയില്‍‌പീലി
ഞാന്‍ കാത്തുവെച്ചു..

കണ്ണുകള്‍ക്കറിയാത്തൊരു ലോകത്തിലേക്ക്‌
നീ ഞങ്ങളെ തനിച്ചാക്കിപ്പോയെന്ന
പൊള്ളുന്ന സത്യമിനിയുമെനിക്ക്
സഹിക്കാനായിട്ടില്ലാ…

ഞാന്‍ കുട്ടു വരാതെയെങ്ങോട്ടും പോവാത്തൊരെന്‍
പ്രിയസഖീ.. നിനക്കായി ഞാനിന്നും പാടുന്നു…

എന്ത് ചെയ്താലെന്‍ ജീവിതത്തില്‍
നവരസങ്ങള്‍ വിരിയുമെന്ന് പരീക്ഷിച്ചു ഞാന്‍
പുഞ്ചിരി പന്ജാര ഒട്ടു കൂട്ടി നോക്കിഞാന്‍
പെട്ടന്ന് തന്നെ മടുത്തും പോയ്‌..

ദുഖത്തിന്‍ ഉപ്പു അല്‍പ്പം കു‌ടി വിതറിയപ്പോള്‍
രുചി നന്നായെന്നാല്ലാരും    പറഞ്ഞു
പക്ഷെ ഞാന്‍ പെന്നെയും മറ്റു രുചി
തിരഞ്ഞിറങ്ങി …

അല്പാല്പമായ്  കുട്ടികളോടുള്ള
കപട കോപത്തിന്‍ തരികള്‍ ചേര്‍ത്ത്
ഇളക്കിയപ്പോള്‍ അതും നന്നെന്നു
പറഞ്ഞു ലോകര്‍,

അപ്പോഴതും  മതിയാക്കി തിരിച്ചു നടന്നു ഞാന്‍
മോഹങ്ങളുടെ പുളിയെടുത്തൊഴിച്ചു
ജീവിതത്തെ നന്നായി തിളപ്പിച്ച്‌
വെച്ചപ്പോള്‍ നല്ല രസമെന്നായി

അതോടെ രുചിയുടെ പുതിയ
അകത്തളങ്ങള്‍ തേടിയിറങ്ങി ഞാനും…

കല്ലിനോടും പുല്ലിനോടും പരം പക്ഷിയോടും
കഥകള്‍ ചൊല്ലിക്കാട് കാട്ടിപ്പാട്ട് പാടിഎത്ര
വേഗം കടന്നു പോയിതോ നീയെന്‍ ബാല്യമേ

നിന്നിലാണെന്നഹ്ലാദപ്പക്ഷികള്‍ ചിലച്ചതും
ദുഖവീണാലാപനം നടത്തിയിരുന്നതും
വെടിഞ്ഞുവോ നീയെന്നെയീ കപട-
ലോകത്തേക്കിത്ര നിര്‍ദ്ദയം….

നിന്നെയെന്‍ ജീവതോഴനായ് സ്വീകരിച്ചോരി-
എന്നെ മറന്നുവോ നീ സഖേ
കളി വീട് വെച്ചതില്‍ കഞ്ഞിയും കറി
വെച്ച് കേളിയാടിയിരുന്നോരാ
തിരുമുറ്റമിന്നു ശുന്യം ..

തോടുകലക്കി മീന്‍ പിടിപ്പോരുടെ കയ്യില്‍ നിന്ന്
കണ്ണ് വെട്ടിച്ചതിലൊന്നിനെ തട്ടിയെടുത്തെന്‍
അരികിലെത്തി വന്പു പറയും നിന്‍
കുസൃതികള്‍ ഇന്ന് ഞാന്‍ ഓര്‍ത്തു ചിരിക്കുന്നു

നാട് നീളെ ചുറ്റി നടന്നു നാമന്നു തിന്നൊരാ
മാമ്പഴതിരുമധുരം..
പിന്നെയോരുപാട് ദുഖത്തിന്‍  കയ്പ്
പകര്‍ന്നുവെന്നില്‍…

കുളിര്‍ നിലാവിന്‍ കളിത്തോണിയേറി
ഒരുമിച്ചോരോ തീരം തേടിയൊഴുകിയതും
മഞ്ഞില്‍ കുളിച്ചുനില്‍ക്കുമതിന്‍ ഭംഗി
നോക്കിയിരുന്നതും …
തമ്മില്‍ പിരിയുമ്പോള്‍ പുനസ്സമാഗംതിന്‍
മധുരമോര്‍ത്തു ചിരിപ്പതും തമ്മില്‍
കാണുമ്പോള്‍ വേര്‍പിരിയലിന്‍ കയ്പ്
നുകര്‍ന്നതും …

ശിശിര രാവുകള്‍ കുളിരിനാലെനിക്ക്
കനിഞ്ഞേകിയ സാന്ത്വനത്തെ
നിര്‍ദ്ദയം നീ പുല്കിപ്പോടിച്ചുവോ ഹേമന്തമേ
എകാന്തരാവുകളിലാരും കാണാതെ
പുറത്തെടുത്തു തേച്ചു മിനുക്കിയിരുന്നോരെന്‍
മാനസ വീനാതന്ത്രികളെ നീ തകര്‍ത്തിതോ  നിര്‍ദ്ദയം…

കാനന നദീതടങ്ങളില്‍ സ്വയം മണ്ണിനെ
വിണ്ണാക്കി തപം ചെയ്യുമൊരു കൂട്ടം
പുണ്യാത്മാക്കള്‍ …
അവരെന്‍ പ്രതീക്ഷക്കു വളമിട്ടു ജലം പാര്‍ന്നു …

കണ്ണുനീരായ് ഇതൊരു നദീപ്രവാഹമായ്
പുന്യതരുക്കളങ്ങിങ്ങു  മൊട്ടിട്ടു തുടങ്ങിയീ
സ്നേഹശുന്യമീ മരു പ്രദേശത്തില്‍